ആലപ്പുഴ:സീറ്റുനൽകുന്ന കാര്യത്തിൽ എൽ.ഡി.എഫ് നേതൃത്വം പൂർണമായി അവഗണിക്കുന്നതിൽ ജെ.എസ്.എസ് ജില്ലാ സെന്റർ പ്രതിഷേധിച്ചു.ജില്ലയിൽ ആലപ്പുഴ നഗരസഭയിൽ മാത്രമാണ് പാർട്ടിക്ക് ഒരു സീറ്റ് നൽകിയത്.മറ്റ് സീറ്റുകളുടെ കാര്യത്തിൽ സീറ്റ് വിഭജന ചർച്ചയോ കൂടിയാലോചനകളോ നടത്തിയിട്ടില്ല. ജെ.എസ്.എസിന്റെ സിറ്റിംഗ് അംഗം സി.പി.എം ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ അധാർമ്മികതയാണെന്നും യോഗം ആരോപിച്ചു. വി.ഡി.രതീഷിനെ പൂന്തോപ്പ് വാർഡിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.യോഗത്തിൽ പി.രാജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ രാഷ്ട്രീയ വിശദീകരണം നടത്തി.ജില്ലാ സെക്രട്ടറി സ്ഥാനാർത്ഥിയായ സാഹചര്യത്തിൽ പി.രാജുവിനെ ജില്ലാ സെക്രട്ടറിയായും ശിവാനന്ദനെ പ്രസിഡന്റായും തീരുമാനിച്ചു.