prasanth

മുതുകുളം : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ആറാട്ടുപുഴ മംഗലത്തെ അരുണിമ സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻപറമ്പിൽ പ്രശാന്തനാണ് (57) മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന പ്രശാന്തനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 16-നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ ചികിത്സയിൽ ഇരിക്കെ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് മരിച്ചത് . ഭാര്യ: പ്രമീള .മക്കൾ: അരുണിമ, ആദിത്യൻ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി