ph

കായംകുളം:പുല്ലുകുളങ്ങര 2992-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ സഹകരണവാരാഘോഷം പ്രസിഡന്റ് അഡ്വ.ഡി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഒ.ഹാലിദ് അധ്യക്ഷനായി.ഭരണ സമിതിയംഗം ശോഭനാകുമാരി സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.മുഹമ്മദ് കുഞ്ഞ്, എം.വൈ.സമീന എന്നിവർ പ്രസംഗിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ കോവിഡാനന്തര കർത്തവ്യവും ഉത്തരാവാദിത്വവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരള സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ.എ.അജികുമാർ വിഷയാവതരണം നടത്തി.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.നസീം, പി.ഗാനകുമാർ, എം.ആർ.രാജശേഖരൻ, എസ്.സനിൽകുമാർ, ബിജു ഈരിക്കൽ, കെ.ശിവപ്രസാദ്, കെ.അനീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.