photo

ആലപ്പുഴ : പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്കിൽ നിന്ന് ഭരണസമിതിയിലേക്കുള്ള 'പ്രാെമോഷനായി"മത്സരംഗത്തിറങ്ങിയ മൂന്ന് അംഗനമാർ ശ്രദ്ധ പിടിച്ചു പറ്റുന്നു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലാണ് സി.ഡി.എസ് മെമ്പർമാരായ മൂവരും ജനവിധി തേടുന്നത്. രണ്ടാം വാർഡിൽ നിന്ന് സി.പി.എമ്മിനായി മത്സരിക്കുന്ന എസ്.മായ, നാലാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി സിനി, അഞ്ചാംവാർഡിലെ സി.പി.എം സ്ഥാനാർത്ഥി ഷീബ എന്നിവരാണ് മത്സരരംഗത്തുള്ളത്. മൂന്ന് പേരും ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കഴിഞ്ഞ 12വർഷമായി ആശവർക്കർമാരായി പ്രവർത്തിച്ചു വരുന്നവരാണിവർ. പത്തു വർഷക്കാലമായി മൂന്നുപേരും സി.ഡി.എസ് മെമ്പർമാരുമാണ്. പഞ്ചായത്തിൽ എത്തുന്നവർക്ക് ആവശ്യമായ സഹായം ഒരുക്കുന്നതിന് തുറന്ന ഹെൽപ്പ് ഡെസ്ക്കിൽ അഞ്ചുവർഷമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ പത്തു വർഷമായി സിനി കോൺഗ്രസിന്റെ വാർഡ് ഭാരവാഹിയാണ്. 12വർഷമായി സി.പി.എമ്മിന്റെ സജിവ പ്രവർത്തകരാണ് മായയും ഷീബയും.