ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുമെതിരെ 26 ന് നടക്കുന്ന പൊതു പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന വർഗ ബഹുജന സംഘടനാ സമരം ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . കല്ലു പാലത്തിന് സമീപം നടന്ന സമരത്തിൽ എ.അവിദ് അദ്ധ്യക്ഷത വഹിച്ചു. തൻസിൽ , ഡി. രഞ്ജിത്ത്, ബിജു സൈമൺ തുടങ്ങിയവർ സംസാരിച്ചു.