ആലപ്പുഴ : മോശം കാലാവസ്ഥയെത്തുടർന്ന് കടലിൽ പോകരുതെന്ന് നിർദേശം നൽകുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞത് 300 രൂപ വീതം ധനസഹായം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഫീഷറീസ് വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദേശം നൽകിയത്. മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ക്യത്യമായ ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഒരു കമ്മിറ്റിക്ക് രൂപം നൽകണം. പ്രാദേശിക തലത്തിലുള്ള സമുദായ പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. ആലപ്പുഴ രൂപതാ ചാരിറ്റബിൾ ആൻഡ്
സോഷ്യൽ വെൽഫയർ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശ്ശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.