മുതുകുളം :കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മറ്റിയുടെ ബൂത്ത്‌ പ്രസിഡന്റും, തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ എസ്. അശ്വനികുമാർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു . എൽ. ജെ.ഡി ജില്ലാ അദ്ധ്യക്ഷൻ കണ്ടല്ലൂർ ശങ്കരനാരായണൻ മെമ്പർഷിപ്പ് നൽകി. ചടങ്ങിൽ കണ്ടല്ലൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് കെ. ദേവദാസ്, ലാഹിരി തുടങ്ങിയവർ പങ്കെടുത്തു..