ആലപ്പുഴ: ജില്ലയിൽ ഇന്നലെ 364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8056ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ അന്യസംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്.

345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒൻപത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 397പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 34050ആയി . ചേർത്തല സ്വദേശിനി സരസമ്മയുടെ(72) മരണം കൊവിഡ് മൂലമാണെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തെ കൊവിഡ് രോഗികളുടെ കണക്ക് ജില്ലക്ക് ആശ്വാസം പകരുന്നതാണ്. എല്ലാ ദിവസവും 500ൽ താഴെ പേർക്കാണ് രോഗ ബാധ.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:14,593

വിവിധ ആശുപത്രികളിലുള്ളവർ: 5642

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 218

27 കേസുകൾ, 16 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 27 കേസുകളിൽ 16 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 187 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 621
പേർക്കും എതിരെ നടപടി സ്വീകരിച്ചു.

കണ്ടെയിൻമെന്റ് സോൺ

മാവേലിക്കര നഗരസഭ വാർഡ് 16ൽ ഉണ്ണിപ്പാലം മുതൽ ഗുരുമന്ദിരം വരെ, കാവുള്ളതിൽ ഭാഗം, കണ്ടനല്ലൂർ ഭാഗം, പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ട്,ആറ്,പത്ത് വാർഡുകൾ, പുന്നപ്ര വടക്ക് പഞ്ചായത്ത് നാല്, ആറ് വാർഡുകൾ, തകഴി പഞ്ചായത്ത് വാർഡ് ഒന്ന് എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.