ambala

അമ്പലപ്പുഴ: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോമന വെളിയിൽ അജി സദനത്തിൽ രാജേന്ദ്രൻ - മാധുരി ദമ്പതികളുടെ മകൻ നിഖിൽ രാജിനെയാണ് (35) ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്പലപ്പുഴലെ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനാണ്. ഭാര്യ :ചിത്ര.മകൻ: ധീരജ്.