ആലപ്പുഴ : എൻ.ഡി.എയുമായി സീറ്റ് ധാരണയിൽ എത്താത്ത മുഴുവൻ പഞ്ചായത്തുകളിലും ശിവസേന തനിച്ച് മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജെ.രാമകൃഷ്ണൻ ഉണ്ണിത്താൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുന്നപ്ര പഞ്ചായത്തിലെ ബി.ജെ.പി മുൻ വാർഡ് കൗൺസിലർ അംഗം കെ.ബിന്ദുവിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പാർട്ടിയിൽ നിന്ന് 200ൽഅധികം പേർ ശിവസേനയിൽ ചേർന്നതായും ഇവർക്ക് ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ അംഗത്വം നൽകിയതായും ജെ.രാമകൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ശ്രീകുമാർ, കെ.ബിന്ദു, ഹരിതുറവൂർൻ സുമേഷ് എന്നിവരും പങ്കെടുത്തു.