ആലപ്പുഴ: പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ ക്രസ്തുരാജന്റെ തിരുനാൾ ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് മുതൽ 22വരെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30ന് ജോർജ്ജ് കിഴക്കേവീട്ടിലിന്റെ കർമ്മികത്വത്തിൽ കൊടിയേറ്റ് .വാർത്താസമ്മേളത്തിൽ ഫാ. മൈക്കിൾ ജോർജ്ജ്, ക്ളാരൻസ് കറുകപ്പറമ്പിൽ,തങ്കച്ചൻ തെക്കേപാലക്കൽ എന്നിവരും പങ്കെടുത്തു.