ആലപ്പുഴ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജർക്ക് സീറ്റു നൽകിയ മുന്നണിയെ പിന്തുണയ്ക്കാൻ അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയൻ യോഗം തീരുമാനിച്ചു.
. താലൂക്ക് പ്രസിഡന്റ് കെ.രവികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ആർ.ബിനീഷ് ചന്ദ്രൻ, ബോർഡ് മെമ്പർ എൻ.വിജയൻ, കെ.എ.എ.താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ചന്ദ്രബാബു, കെ.എ.എം.എസ് സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ, വി.എ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം രതീഷ് കെ.ആചാരി എന്നിവർ സംസാരിച്ചു.