തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 12 ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തുറവുർ ,കളവംകോടം എന്നീ ഡിവിഷനുകളിൽ ഘടകകക്ഷികളായ കേരള കോൺഗ്രസും ആർ.എസ്.പി.യും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 14 സീറ്റുകളാണുള്ളത്. ഷീബ സജീവൻ (അരൂർ വെസ്റ്റ് ), മേരി ദാസൻ (അരൂർ ഈസ്റ്റ് ), എൻ.കെ.രാജീവൻ (എരമല്ലൂർ), പി.പി.അനിൽകുമാർ ( എഴുപുന്ന), പി.പി.മധു ( ചമ്മനാട് ), ഷീലാമ്മ അനിരുദ്ധൻ (കുത്തിയതോട് ), ബീനാ ബൈജു ( നാലുകുളങ്ങര), കെ.ഉമേശൻ (ചങ്ങരം), മേരിക്കുട്ടി ബെനഡിക്ട് (മനക്കോടം), പി.വിജയപ്പൻ ( പട്ടണക്കാട്), മേരി ജോണി ( വെട്ടയ്ക്കൽ), ടി.എസ്.ബാഹുലേയൻ (വയലാർ), എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.