ആലപ്പുഴ: ഈ മാസം 24 ന് നടക്കുന്ന എൽ.പി.എസ്.എ പരീക്ഷയ്ക്കായി പോകുന്ന ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം 23 ന് രാത്രി ആലപ്പുഴയിൽ നിന്നും മലപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. 316 രൂപയാണ് നിരക്ക്. ഇതിലേക്ക് ഓൺലൈൻ ബുക്കിംഗ് തുടങ്ങി . സീറ്റുകൾ ആലപ്പുഴ ഡിപ്പോയിൽ നേരിട്ടെത്തിയോ online.keralartc.com എന്ന വെബ്സൈറ്റിലോ ബുക്ക് ചെയ്യാം. 0477 2252501