ആലപ്പുഴ: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദേശീയ പത്രവാരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ആലപ്പുഴ ഹോട്ടൽ അർക്കാഡിയ റീജൻസിയിൽ 'മാദ്ധ്യമ വിശ്വാസ്യത സംരക്ഷണ വാര' പ്രഭാഷണവും പുസ്തകപ്രകാശനവും ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് നിർവഹിക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും. എം.പി .ലിപിൻരാജ് രചിച്ച നവമാദ്ധ്യമപരിചയം എന്ന പുസ്തകം ദേശീയ അവാർഡ് ജേതാവായ 'ടെക്ജെൻഷ്യ' കമ്പനി മാനേജിംഗ് ഡയറക്ടർ ജോയി സെബാസ്റ്റ്യൻ ഏറ്റു വാങ്ങും.