ആലപ്പുഴ: ജില്ലയിൽ ഇന്നലെ 309 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6659ആയി. 303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 231പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 39909 ആയി . ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാൻസിസ് തോമസ്(78), പുന്നപ്ര സ്വദേശി സദാനന്ദൻ(57), മാവേലിക്കര സ്വദേശി പൊടിയൻ(63), അരൂർ സ്വദേശി ബാലകൃഷ്ണൻ(75), ചെങ്ങന്നൂർ സ്വദേശിനി കനിഷ്‌ക(55), തൃക്കുന്നപ്പുഴ സ്വദേശി യു.പ്രശാന്തൻ(56) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ :9797
വിവിധ ആശുപത്രികളിലുള്ളവർ : 4665
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 214
27 കേസുകൾ, 16 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 27 കേസുകളിൽ 16 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 168 പേർക്കും സാമൂഹ്യഅകലം പാലിക്കാത്തതിന് 537 പേർക്കും എതിരെ നടപടി സ്വീകരിച്ചു.