ആലപ്പുഴ: ആലപ്പുഴ സഹൃദയ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് വന്ന് നെഗറ്റീവ് ആയ ശേഷവും അവശേഷിക്കുന്ന ശാരീരികവും, മാനസികവും ആയ ബുദ്ധിമുട്ടുകൾക്ക് പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ ചികിത്സ ലഭ്യമാകും. ഡോ.എം.സായ്ലാൽ (പൾമനോളജിസ്റ്റ് ) ആണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.മാനസികാരോഗ്യ വിദഗ്ദരായ ഫാ.കുര്യൻ എളംകുളവും, ശ്രീജിത്ത് എന്നിവരുടെ സേവനവും ലഭ്യമാണ്. അസി.ഡയറക്ടർ ഫാ.ജോഷി മുപ്പതിൽ ചിറ, നേഴ്സിംഗ് സുപ്രണ്ട് സി.ഷീല, പി.ആർ.ഒ മാനേജർ സി.സജി എന്നിവർ സംസാരിച്ചു.