ambala

അമ്പലപ്പുഴ: ചൈനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ഒരു വർഷം തികഞ്ഞ ഇന്നലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആലപ്പുഴ മെഡി. ആശുപത്രി സന്ദർശിച്ചു. വൈകിട്ട് 4 മണിയോടെ എത്തിയ മന്ത്രി ആശുപത്രിയിലെ കൊവിഡ് ചികിത്സയെ പറ്റിയും, എടുക്കേണ്ട മുൻകരുതലിനെക്കുറിച്ചും അവലോകനം നടത്തി.

രോഗികൾക്ക് നല്ല പരിചരണം നൽകണമെന്നും, ബോധവത്കരണം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വിജയലക്ഷ്മി, വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ് (കമ്മ്യൂണിറ്റി മെഡിസിൻ മേധാവി), സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, കൊവിഡ് 19 നോഡൽ ഓഫീസർ ജൂബിജോൺ, ആർ.എം.ഒ നോനാം ചെല്ലപ്പൻ, മെഡിസിൻ വിഭാഗം മേധാവികൾ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജീവനക്കാരിയുമായ മായാദേവി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.