ആലപ്പുഴ: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2017-19 കാലയളവിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾ പുരസ്കാരത്തിന് പരിഗണിക്കും. 11111 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. കൃതികളുടെ രണ്ട് കോപ്പികൾ 30 നകം സെക്രട്ടറി ,കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി ,കൈതയ്ക്കൽ ആനയടി പി.ഒ-690561 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447398694.