പൂച്ചാക്കൽ : സർക്കാരിന്റെ കർമ്മ പദ്ധതിയിലുൾപ്പെടുത്തി പട്ടിക വിഭാഗം വനിതകൾക്ക് പ്രത്യേക തൊഴിൽ ദാന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി ,എസ്സ്.ടി ഓർഗനൈസേഷൻസ് മഹിളാ വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ.ശാന്തമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡൻറ് അഡ്വ. രാമൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.വി. നടേശൻ മുഖ്യ പ്രഭാഷണം നടത്തി. ലീല സതീഷ്, തിലകമ്മ പ്രേംകുമാർ, ബീനാ ബിജു എന്നിവർ സംസാരിച്ചു.