അരൂർ: അരൂർ ഗവ. ഫിഷറീസ് എൽ.പി.സ്കൂളിലെ മേൽക്കൂരയുടെ സീലിംഗ് കരാറുകാരന്റെ അനാസ്ഥ മൂലം തകർന്നതായി പരാതി. ഏക വർഷ പ്രോജക്ടിലുൾപ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച സീലിംഗ് ആണ് 2 മാസം തികയുന്നതിനു മുൻപേ പൊളിഞ്ഞു വീണത്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചു നിർമ്മാണം നടത്തിയതാണ് സീലിംഗ് തകരാൻ കാരണമെന്ന് കാട്ടി.എസ്.എം.സി.ചെയർമാൻ കെ.പി.ഷാൽബിയും യുവമോർച്ച വൈസ് പ്രസിഡൻറ് ധനുവും പഞ്ചായത്തധികൃതർക്ക് പരാതി നൽകി.