ആലപ്പുഴ : അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ 20 വരെ നടത്തുന്ന 67-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ഗവ.സർവ്വന്റ്സ് സഹകരണ ബാങ്കിൽ 'ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള നവീകരണ പരിശീലനവും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വെബിനാർ റിട്ട. സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ ജെ.ഷാജി വിഷയം അവതരിപ്പിച്ചു. രാജശ്രീ എൻ.എസ്, പി.ബി.കൃഷ്ണകുമാർ, ഡി.ബാബുരാജ് എന്നിവർ സംസാരിച്ചു. ആർ. ശ്രീകുമാർ സ്വാഗതവും പി.യു. ശാന്തറാം നന്ദിയും പറഞ്ഞു.