മാവേലിക്കര : എൽ.ഡി.എഫ് മാവേലിക്കര നഗരസഭ തിരഞ്ഞെടുപ്പു കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. നന്ദകുമാർ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗവും 19ാം വാർഡ്‌ സ്ഥാനാർത്ഥിയുമായ ലീല അഭിലാഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ശ്രീകുമാർ, കേരള കോൺഗ്രസ് ജോസ്.കെ മാണി വിഭാഗം സംസ്ഥാന നിർവാഹക സമിതിയംഗം ജെന്നിംഗ്സ് ജേക്കബ്, ജനതാദൾ മണ്ഡലം സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ്, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ് കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.അജയൻ എന്നിവർ സംസാരിച്ചു. ജി.അജയകുമാർ സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി എ.നന്ദകുമാർ (പ്രസിഡന്റ്), അഡ്വ.ജി.ഹരിശങ്കർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.