കുട്ടനാട് : മുന്നാക്ക സംവരണത്തിനെതിരെ അഖില കേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 4വരെ മങ്കൊമ്പ് ജംഗ്ഷനിൽ ഏകദിന സത്യാഗ്രഹ സമരം നടത്തും. യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ, സെക്രട്ടറി വി.പി. നാരായണൻകുട്ടി എന്നിവർ നേതൃത്വം നല്കും.