തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫിൽ സി.പി.എം 9 സീറ്റിലും സി .പി .ഐ 4 സീറ്റിലും കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) ഒരു സീറ്റിലും മത്സരിക്കും. ശ്രീജി ഷാജി (അരൂർ ഈസ്റ്റ് ),എസ്.അശോക് കുമാർ (എഴുപുന്ന), മേരി ടെൽഷ്യ (മനക്കോടം), വി.കെ.ബാബു (പട്ടണക്കാട്) എന്നിവരാണ് സി.പി.ഐ ടിക്കറ്റിൽ മത്സരിക്കുന്നത്. ജയാ പ്രതാപനാണ് വെട്ടയ്ക്കലിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. എസ്.വിജയകുമാരി (അരൂർ വെസ്റ്റ് ), ടി.എം ഷെറീഫ് (എരമല്ലൂർ), ആർ. ജീവൻ (ചമ്മനാട് ), എൻ.സജി (ചങ്ങരം), ലത ശശിധരൻ (കുത്തിയതോട് ), ഗീതാ ഷാജി (നാലുകുളങ്ങര), എ.യു.അനീഷ് (തുറവുർ), എസ്.വി.ബാബു (വയലാർ), അർച്ചന ഷൈൻ (കളവം കോടം), എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ.