ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലായി ഇന്നലെ 1021 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു. ജില്ലാ പഞ്ചായത്തിൽ ഒന്നും നഗരസഭകളിൽ 109ഉം ബ്ളോക്ക് പഞ്ചായത്തുകളിൽ 56ഉം ഗ്രാമപഞ്ചായത്തുകളിൽ 855ഉം പത്രികകളാണ് ലഭിച്ചത്. നഗരസഭകളിൽ കൂടുതൽ പത്രികലഭിച്ചത് ചേർത്തലയിലാണ്. 48 പത്രികകൾ.