 ലീഗ് സ്ഥാനാർത്ഥികളുമായി

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ 35 സീറ്രുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മറ്റ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആറ് സീറ്രുകളിൽ മത്സരിക്കുന്ന മുസ്ലീം ലീഗും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആർ.എസ്.പി രണ്ട് സീറ്റിലും കേരള കോൺഗ്രസ്, സി.എം.പി കക്ഷികൾ ഓരോ സീറ്രിലും മത്സരിക്കും.

കോൺഗ്രസ് സ്ഥാനാർത്ഥികളും വാർഡും: റോജമോൾ സി പി (തുമ്പോളി), ലേഖ സർജു (കൊമ്മാടി), ടോമി കല്ലറയ്ക്കൽ (പൂന്തോപ്പ്), കുഞ്ഞുമോൻ മാത്യു (കാളാത്ത്), തോമസ് ജോസഫ് (കൊറ്റംകുളങ്ങര), ശ്രീലേഖ (പുന്നമട), ഷോളി സിദ്ധകുമാർ (പള്ളാത്തുരുത്തി), യേശുദാസ് തോമസ് (കളർകോട്), സജേഷ് (കൈതവന), ഫൈസൽ പി എസ് (പാലസ്), സുറുമി ബഷീർ (ജില്ലാ കോടതി), കൊച്ചുത്രേസ്യ (തത്തംപള്ളി), അമ്പളി അരവിന്ദ് (കരളകം), ബിജി ശങ്കർ (അവലുക്കുന്ന്), ജോസഫ് (കുഞ്ഞുമോൻ കറുകയിൽ), സന്ധ്യ ആർ നായർ (തോണ്ടൻകുളങ്ങര), ജിജി സന്തോഷ് (ആശ്രമം), സുമ സ്‌കന്ദൻ (മന്നം), പി എസ് ശശിലാൽ (കിടങ്ങാംപറമ്പ്), കെ നൂർദ്ദീൻകോയ (മുനിസിപ്പൽ ഓഫീസ് എം ഒ), കുമാരി ആർ ബേബി (എ എൻ പുരം), ജ്യോതിമോൾ സി (ഹൗസിംഗ് കോളനി), ശ്രീക്കുട്ടി എസ് (സനാതന പുരം), ബഷീർ കോയാപറമ്പിൽ (ഇരവുകാട്), സീനത്ത് നാസർ (വലിയമരം), സുനിൽ ജോർജ് (മുനിസിപ്പൽ സ്റ്റേഡിയം) , ഇല്ലിക്കൽ കുഞ്ഞുമോൻ (വട്ടയാൽ), ലൈലാ ബീവി (കുതിരപ്പന്തി), ആർ രാജി (ഗുരുമന്ദിരം), നിർമ്മല ആൽബർട്ട് (വാടയ്ക്കൽ), മോളി ജേക്കബ്ബ് (ബീച്ച്), ഷൈജ ജെ (റെയിൽവേ സ്റ്റേഷൻ), അഡ്വ. റീഗോ രാജു (സിവ്യൂ), റെജി എമേഴ്സൺ (വാടക്കനാൽ), റെജീന താജ് (പവ്വർ ഹൗസ്), ബി റഫീക്ക് (ചാത്തനാട്), എൽസബത്ത് (ജ്യോതി കാഞ്ഞിരംചിറ), പി എ കുഞ്ഞുമോൾ (കളപ്പുര), ജെസി ബനഡിക്ട് (മംഗലം).

ലീഗ് സ്ഥാനാർത്ഥികൾ
സക്കരിയ്യ- എ. എം നൗഫല്‍, സിവില്‍ സ്റ്റേഷന്‍-ലിബി, വലിയകുളം-ബാബു ഷെരീഫ്, ലജ്നത്ത്-നീനു, ആലിശ്ശേരി-ഷാഫി റഹ്മത്തുല്ല, മുല്ലാത്ത്-അഡ്വ. താരിഷ് മുഹമ്മദ്