ആലപ്പുഴ : ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ കോയാപറമ്പിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതനാണ് കെട്ടിവയ്ക്കാനുള്ള തുക ബഷീറിന് നൽകുന്നത്. 2010-15 ൽ ഇരവുകാട് വാർഡിനെ പ്രതിനിധീകരിച്ചിരുന്ന ബഷീർ കഴിഞ്ഞ കൗൺസിലിൽ ഗുരുമന്ദിരം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്വന്തം വാർഡായ ഇരവുകാട് വീണ്ടും ജനവിധി തേടുകയാണ്.