ചേർത്തല:മലയാളത്തിന്റെ പ്രിയകവി വയലാർരാമവർമ്മയുടെ സ്മരണക്കായി വയലാർരാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പൊതുജനങ്ങൾക്കായി നടത്തിയ കവിതാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 100ഓളം കവിതകളിൽ നിന്നും പ്രൊഫ. എം.വി.കൃഷ്ണമൂർത്തി,സർഗം എഡിറ്റർ സി.എൻ.ബാബു,സാഹിത്യകാരൻ ടി.വി.ഹരികുമാർ എന്നിവർ ചേർന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.ശ്രീകുമാർ ചേർത്തലയുടെ ഫിനിക്‌സ് എന്ന കവിത ഒന്നാം സ്ഥാനവും അർച്ചന എസ്.പാലക്കാടിന്റെ നഷ്ടപെട്ടനിറങ്ങൾ,ബി.ജോളി കണ്ടമംഗലത്തിന്റെ രാവറുതി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.5001,3001,2001 എന്നിങ്ങനെ കാഷ് അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വയലാർ രാഘവപറമ്പിൽവെച്ച് സമ്മാനദാനം നടത്തുമെന്ന് സ്‌കൂൾ എച്ച്.എം. ആർ.പ്രസന്നകുമാരി,പ്രിൻസിപ്പൽ ടി.പി.ഉദയകുമാരി,എസ്.എം.സി ചെയർമാൻ കെ.എ.നെജി,സ്റ്റാഫ് സെക്രട്ടറി പി.എസ് ശിവാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.