മാന്നാർ : ടയർ പൊട്ടി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. ബുധനൂർ തെരുവിൽ പുത്തൻവീട്ടിൽ സരസ്വതിയുടെ മകൻ മധു (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബുധനൂർ നാടന്നൂർ പടിയിലായിരുന്നു അപകടം. ഭാര്യ : രമ. മക്കൾ : രമ്യ, രഞ്ജിത്ത്. മരുമകൻ : വിനീഷ്.