മുതുകുളം :തൊഴുത്തിലെ കമ്പികൾക്കിടയിൽ കുടുങ്ങിയ പശുവിനെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി .ചിങ്ങോലി അത്തലകണ്ടത്തിൽ സുരേഷിന്റെ വീട്ടിലെ പശുവിനെയാണ് രക്ഷിച്ചത് .കഴിഞ്ഞ ദിവസം രാവിലെ 8മണിയോടെ ആയിരുന്നു സംഭവം .കമ്പികൾക്കിടയിൽ അകപ്പെട്ട പശുവിനെ വീട്ടുകാർ എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ ഹരിപ്പാട് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു .