tv-r

അരൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വെടിയേറ്റു മരിച്ച വ്യോമസേന എയർമാന്റെ സംസ്ക്കാരം ഇന്ന് നടക്കും. എഴുപുന്ന പുത്തൻതറയിൽ പത്രോസിന്റെയും ഫിലോമിനയുടെയും മകൻ വിനിൽ പി.പത്രോസ് (29) ആണ് കഴിഞ്ഞ 15 ന് മരിച്ചത്. ആഗസ്റ്റ് 30നായിരുന്നു വിനിലിന്റെ വിവാഹം. ശേഷം സെപ്റ്റംബർ പകുതിയോടെ കാൺപുരിലെ ജോലി സ്ഥലത്തേക്ക് നാട്ടിൽ നിന്നും മടങ്ങിയതാണ്. . പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാത്രി മൃതദേഹം നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലെത്തിച്ചു.ഇന്ന് രാവിലെ 10ന് എഴുപുന്ന സെൻറ് റാഫേൽസ് പളളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ. നീനുവാണ് ഭാര്യ. സഹോദരി: വിന്നി.