sndp

ചേർത്തല:എസ്.എൻ.ഡി.പി യോഗം മരുത്തോർവട്ടം 3154-ാം നമ്പർ ശാഖയിൽ പുനർ നിർമ്മിച്ച ഭജനമഠം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് പ്രകാശൻ അദ്ധ്യക്ഷനായി.വനിതാ സംഘം നിർമ്മിച്ച് നൽകിയ പ്രാർത്ഥനാ പന്തൽ സമർപ്പണം എസ്.എൻ.ട്രസ്റ്റ് വിദഗ്ദ സമിതി അംഗം ഡോ.വിനോദ് കുമാർ നിർവഹിച്ചു.കൽവിളക്ക് ശാഖാ അംഗം പുരുഷൻ വെളിയിൽ സമർപ്പിച്ചു,താഴികക്കുട സമർപ്പണം സാബു പള്ളിക്കാട്ടിലും പന്തലിന് ടൈൽ മനോജ് ,അനിൽ, സുനിൽ എന്നിവർ ചേർന്ന് സമർപ്പിച്ചു. ക്ഷേത്ര സ്ഥപതി ഷാജി കണിച്ചുകുളങ്ങര,ക്ഷേത്ര ശിൽപ്പി ഷാജി പാണ്ഡ്യാം വെളി,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് എന്നിവർ പങ്കെടുത്തു.ചടങ്ങുകൾക്ക് അരീപ്പറമ്പ് പ്രസാദ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ശാഖാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി പ്രസാദ് ഐക്കരശ്ശേരി നന്ദിയും പറഞ്ഞു.