അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് ഏഴരയിൽ അമ്മിണി ജോർജിന്റെ വീട് ഇന്നലെ ഉച്ചക്ക് 12 ഓടെ തകർന്നു വീണു. 28 വർഷത്തിലധികം പഴക്കം ചെന്ന വീടിന് രണ്ടു മുറിയും അടുക്കളയുമാണ് ഉണ്ടായിരുന്നത്.അമ്മിണിയുടെ മക്കളായ ചിക്കു, ഷിജിൻ എന്നിവർ അപകട സമയം വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.