ആലപ്പുഴ: 1050ഏക്കർ വരുന്ന മാണിക്യമംഗലം കായൽ പാടശേഖരത്തിൽ മടവീഴ്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് സഹായം നൽകണമെന്നും വെള്ളം വറ്റിച്ച് വീണ്ടും കൃഷിയിറക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ ഭാരവാഹികൾ നാളെ രാവിലെ 10.30ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സിബി കല്ലുപാത്ര പറഞ്ഞു. കർഷകഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിക്കും.
മടകുത്തി വെള്ളം വറ്റിക്കാൻ സർക്കാർ ഇടപെടുക, വിത്ത് സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണാസമരം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു.