ആലപ്പുഴ: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നിർത്തിവെച്ചിരുന്ന ആലപ്പുഴ - കൊല്ലൂർ സർവീസിന് പകരമായി മംഗലാപുരം വരെയായി യാത്ര പുനഃക്രമീകരിച്ച് സർവീസ് ആരംഭിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്തെത്തിയ യാത്രക്കാരുമായി ആദ്യ സർവീസ് ഇന്നലെ വൈകിട്ട് 6.15ന് ആലപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. ആലപ്പുഴയിൽ നിന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് വഴി മംഗലാപുരമാണ് റൂട്ട് . ഓൺലൈൻ വഴിയോ, ഡിപ്പോയിൽ നേരിട്ടെത്തിയോ സീറ്റുകൾ ബുക്ക് ചെയ്യാം. 701 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് 6.15ന് ആലപ്പുഴയിൽ നിന്നും വൈകിട്ട് 5ന് മംഗലാപുരത്ത് നിന്നും സർവീസ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0477 2252501