ആലപ്പുഴ : ലോക ക്രോണിക് ഒബ്സ്ട്രാക്റ്റീവ് പൾമണറി ഡീസിസ് ദിനത്തോടനുബന്ധിച്ച്, ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ജേർണലുകളിൽ ഉൾപ്പെടെ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചു കഴിവുതെളിയിച്ച ഡോ.കെ.വേണുഗോപാലിനെ നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. നന്മക്കൂട് പ്രവർത്തകരായ പുന്നപ്ര ജ്യോതികുമാർ, അനിൽകുമാർ പി, ബൈജു ഹരിതചന്ദന, എസ്. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.