പൂച്ചാക്കൽ: പത്രികാസമർപ്പണം പുരോഗമിക്കവേ, പാണാവള്ളി പഞ്ചായത്തിൽ സ്വന്തം പാർട്ടിക്കാർ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥികളായി രംഗത്ത് വരുന്നത് ഇരുമുന്നണികൾക്കും തലവേദനയാകുന്നു.
15-ാം വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ മുൻ പഞ്ചായത്തംഗവും പാർട്ടി അംഗവുമായ ഷീജ പ്രദീപ് ഇന്നലെ പത്രിക സമർപ്പിച്ചു. വാർഡിന് പുറത്തു നിന്ന് ഒരാളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പത്രിക നൽകിയതെന്ന് ഷീജ പ്രദീപ് അറിയിച്ചു. 10-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.എം. ഷിഹാബാണ് രംഗത്തുള്ളത്. മത്സരിക്കാൻ സീറ്റു നൽകാമെന്ന് ഉറപ്പു നൽകിയ ശേഷം വാക്ക് മാറ്റിയതുകൊണ്ടാണ് മത്സര രംഗത്ത് വന്നതെന്ന് ഷിഹാബ് പറയുന്നു.