ambala

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി, കണ്ണൂർ പത്താഴക്കുന്ന് മൂവിങ്ങായിൽ വായാല നിവാസിൽ ചന്ദ്രന്റെ മകൻ രാഹുൽ രാജിനെ (24) കോളേജ് വളപ്പിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സഹപാഠികളാണ് എം.എച്ച് 1 ക്വാർട്ടേഴ്സിലെ മുറിയിൽ രാഹുൽരാജ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചു.

രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് രാഹുൽ രാജ് ക്വാർട്ടേഴ്സിൽ എത്തിയത്. പുന്നപ്ര സി.ഐ എം. യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ.