ചേർത്തല:മാരത്തോൺ ചർച്ചകൾക്കൊടുവിൽ തർക്കങ്ങൾ പരിഹരിച്ച് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിപട്ടികയായി.30,32 വാർഡുകളിലെ തർക്കത്തിന്റെ പേരിലാണ് സ്ഥാനാർത്ഥി പട്ടിക നീണ്ടത്. പരിചയ സമ്പന്നർക്കൊപ്പം യുവത്വത്തിനും പ്രാധാന്യം നൽകിയാണ് പട്ടിക.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ ചെയർമാനുമായ പി.ഉണ്ണിക്കൃഷ്ണൻ,മുൻ ചെയർപേഴ്‌സൺ ജയലക്ഷ്മി അനിൽകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കർ,സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനായിരുന്ന ബി.ഭാസി എന്നിവർ പട്ടികയിലുണ്ട്.
കോൺഗ്രസ് 31 ഇടങ്ങളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം,ജനതാദൾ,ആർ,എസ്.പി,സി.എം.പി എന്നിവ ഓരോ സീ​റ്റിലുമാണ് മത്സരിക്കുന്നത്.
വാർഡ് നമ്പരും സ്ഥാനാർത്ഥികളും - ഒന്ന് :ഷീല വെളിയിൽ,രണ്ട്:മിനിടോമി,മൂന്ന്:ഷീന അഗസ്​റ്റിൻ,നാല് :ബി.ഫൈസൽ,അഞ്ച്‌:സി.ആർ.സാനു,ആറ്:മഹിളാമണി,ഏഴ്:ജി.സുരേഷ്ബാബു.എട്ട്:നുസൈബ,ഒമ്പത്:ബാബുമുല്ലപ്പള്ളി(ആർ.എസ്.പി),10:ജയലക്ഷ്മിഅനിൽകുമാർ,11:എസ്.സൂര്യൻ,12:പി.ഉണ്ണികൃഷ്ണൻ,13:വിനോദിനി പൊന്നപ്പൻ,14:രാജേഷ്,15:സി.എസ്.സജിമോൻ,16:ഇ.വി.ഇന്ദിര,17:കെ.ദേവരാജൻപിള്ള,18:ബിജുസേവ്യർ(ജനതാദൾ),19:എ.അംജിത,20:സിന്ധുമോൾ മനോജ്(സി.എം.പി),21:ആർ.മുരളി,22:അമൃതകൃഷ്ണ,23:ബി.ഭാസി,24:വത്സല ഉണ്ണികൃഷ്ണൻ,25:എം.എ.സാജു,26:ജോസഫ് (ബാബൂ മുള്ളൻചിറ)27:ഷീബജോസ്(കേരള കോൺ),28:ഷീജടോമി,29:ജയചിത്ര ജയകുമാർ,30:ജാക്‌സൺമാത്യു,31:കെ.പി.പ്രകാശൻ,32:പ്രമീളാദേവി,33:ബിന്ദുഉണ്ണികൃഷ്ണൻ,34: സുജാത സതീഷ്‌കുമാർ,35:സി.ഡി.ശങ്കർ.