കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ആലപ്പുഴ ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ രക്ഷാധികാരി കെ.എസ്.ജനാർദ്ദനൻ പിള്ള ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ആഗ്നസ് റോഡ്രിഗ്സ്, രഞ്ജിത്ത്, ജില്ലാ നേതാക്കളായ എ.എ. ജയമോൻ, ജി. സജികുമാർ സി.ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. പി. ശിവദാസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ.ആർ. സുരേഷ് നന്ദിയും പറഞ്ഞു.