jvv

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ മേഖലയിൽ 360 നമ്പർ ശാഖാ യോഗത്തിൽ യുണിയൻ തല സ്കോളർഷിപ്പ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെഅനുമോദി​ച്ചു. ശാഖാ പ്രസിഡന്റ് ശ്രീപുരം തങ്കപ്പൻ, സെക്രട്ടറി വാസുദേവൻ, കാർത്തികേയൻ, ജയദാസ് എന്നിവർ പങ്കെടുത്തു.