s

മാവേലിക്കര: തിരക്കേറിയ റോഡിലെ ഹമ്പ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച മാവേലിക്കര -ചുനക്കര പ്രധാന റോഡിലെ രണ്ട് വലിയ ഹമ്പുകളാണ് അപകടമുണ്ടാക്കുന്നത്.

കുറത്തികാട് ജംഗ്ഷനിലെ ഹമ്പിൽ കയറി നിരവധി ഇരുചക്ര വാഹനയാത്രക്കാർ ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്ട്. കുറത്തികാട് സെന്റ് ജോൺസ് സ്കൂളിനും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമായിട്ടാണ് വളരെ ഉയരത്തിൽ ഹമ്പുകൾ നിർമ്മിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് ഇവ ശ്രദ്ധയിൽ പെടുന്നത്. പെട്ടന്ന് ബ്രേക്കി​ടുമ്പോൾ നിയന്ത്രണം വിട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അടി​യന്തരമായി​ മുന്നറിയിപ്പ് ബോർഡുകളോ അടയാളങ്ങളോ രേഖപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.