a

മാവേലിക്കര: നിയന്ത്രണം നഷ്ടമായി റോഡ് റോളർ ഓടയിൽ വീണു. മാവേലി​ക്കര പൂക്കട ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതരയോടെയായി​രുന്നു അപകടം.

മാവേലിക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് തിരിക്കവേ നിയന്ത്രണം നഷ്ടമായി​ റോളറിന്റെ മുൻചക്രം ഓടയിൽ വീഴുകയായി​രുന്നു. റസ്റ്റ് ഹൗസ് ബോർഡ് തകർത്താണ് റോളർ ഓടയിലേക്ക് ചരിഞ്ഞത്. ക്രെയിൻ ഉപയോഗി​ച്ച് കെട്ടിവലിച്ചാണ് റോളർ മാറ്റിയത്.