അമ്പലപ്പുഴ : കയർ തൊഴിലാളികൾക്കിടയിൽ നീണ്ട കാലം നീണ്ടു നിൽക്കുന്ന ശ്വാസകോശ രോഗങ്ങൾ വ്യാപകമാകുന്നുവെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ ശ്വാസകോശ അലർജി ആസ്ത്മാ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.പി.എസ്.ഷാജഹാൻ പറഞ്ഞു.ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും വെൽനെസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സി.ഒ.പി. ഡി. ദിനാചരണവെബിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വെബിനാർ എറണാകുളം എസ്.എൻ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ അദ്ധ്യക്ഷത വഹിച്ചു.വെൽനെസ് ഫൗണ്ടേഷൻ എക്സീ ക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി സംസാരിച്ചു.