ചേർത്തല : ചേർത്തല സബ് ട്രഷറിയിൽ മൂന്നു ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പെൻഷൻ സീറ്റിലുള്ള ക്ലർക്ക് ഉൾപ്പെടെ മൂന്നു ജീവനക്കാർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ ഒരാൾ ഇന്നലേയും ഓഫീസിൽ ജോലിക്ക് ഹാജരായിരുന്നു.15 ദിവസം മറ്റ് മൂന്നു ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. പെൻഷൻ വാങ്ങാൻ നൂറുകണക്കിന് പേരാണ് ഇന്നലെ ഓഫീസിൽ എത്തിയത്. ഇന്നലെ ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച ആന്റിജൻ പരിശോധന ഫലം ലഭിച്ച ശേഷം ജോലിക്ക് എത്തിയാൽ മതിയെന്നും മറ്റ് ജീവനക്കാർ എത്തി ഓഫീസ് പ്രവർത്തനം നടത്തുമെന്നും ട്രഷറി ഓഫീസർ സി.പി.ജയ അറിയിച്ചു.