ആലപ്പുഴ: കനത്ത മഴയും ശക്തമായ വേലിയേറ്റവും മൂലം ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നതിനാൽ നാലാം ദിവസവും ആലപ്പുഴ തിരുമല വാർഡിൽ ചുങ്കം- പള്ളാത്തുരുത്തി റോഡിൽ വെള്ളം കയറി യാത്ര ദുരിതമായി. കൊമ്പൻകുഴി-കരിവേലി-കന്നിട്ട തുടങ്ങി നഗരാതിർത്തിയിലെ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലെ പുരയിടങ്ങളിലും റോഡുകളിലും വെള്ളം കയറി. പുറംബണ്ടും പുരയിടങ്ങളും കവിഞ്ഞൊഴുകുന്ന വെള്ളം പാടശേഖരങ്ങളിലേക്ക് ഒഴുകുന്നത് ഒരുമാസം മാത്രം പ്രായമായ നെൽകൃഷിക്കും പുരയിടങ്ങളിലെ പച്ചക്കറി കൃഷിക്കും ഭീഷണിയാണ്.
കനാലുകൾ ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണൽ പുറംബണ്ടുകൾ ഉയർത്തുന്നതിന് സൗജന്യമായി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് ജനതാദൾ(എസ്) ജില്ലാ സെക്രട്ടറി പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.