തുറവൂർ: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുടിവെള്ള ടാങ്കർ ലോറി നിയന്ത്രണം തെറ്റി പാടശേഖരത്തേക്ക് കീഴ്മേൽ മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചമ്മനാട് - കരുമാഞ്ചേരി റോഡിൽ ചമ്മനാട് പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ചു ഉയർത്തി മാറ്റി.