കുട്ടനാട്: മുന്നാക്ക സംവരണം റദ്ദാക്കുക, സംവരണത്തിന് പകരമായി ജാതി സെൻസസ് എടുത്ത് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം നടപ്പാക്കുക, പി.എസ്.സി റൊട്ടേഷൻ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലകേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ മങ്കൊമ്പ് തെക്കേകരയിൽ നടത്തിയ സത്യാഗ്രഹ സമരം സംസ്ഥാന സെക്രട്ടറി കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി സെക്രട്ടറി വി.പി.നാരായണൻകുട്ടി, ഡയറക്ടർബോർഡ് അംഗങ്ങളായ പി.ആർ.ദേവരാജൻ, വി.എൻ.ദിലീപ്കുമാർ, മറ്റുനേതാക്കളായ ഡി.ഗോപാലകൃഷ്ണൻ, പി.എം.ബിജു, ടി. ആർ.കലാചന്ദ്രൻ, എ.പി.സുരേഷ്, പ്രശോഭ വേണു എന്നിവർ സംസാരിച്ചു.