ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന വ്യാപകമായി താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തി.ചേർത്തല താലൂക്കാഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.മുരളി ഉദ്ഘാടനം ചെയ്തു.ഭരണഘടനാ വിരുദ്ധമായ സവർണ സംവരണം റദ്ദാക്കുക,അനർഹരെ സംവരണ പട്ടികയിൽ നിന്നും ഒഴിവാക്കാൻ സംവരണ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം .
താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.പി. അജിത്ത്കുമാർ,എ.ആർ.ബാബു, എൻ.പി.രാജേന്ദ്രൻ ആചാരി,പി.വിജയൻ,ആർ.ബിജുമോൻ,ഗീത മുരളി,കെ.വി.മോഹനൻ ആചാരി,പി.കൃഷ്ണൻകുട്ടി, കെ.എസ്.പ്രസാദ്,പ്രശോഭൻ, കെ.വേണുഗോപാൽ, കമലാസനൻ, സനിൽകുമാർ, പി.വി.സാബു,പി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.